ErnakulamLatest NewsKeralaNattuvarthaNews

നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം: സികെ മണിശങ്കറെയും എന്‍സി മോഹനനെയും ഒരുവര്‍ഷത്തേക്ക് പുറത്താക്കി

കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജുജേക്കബിനെ പുറത്താക്കാനും തീരുമാനം.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ച മുന്‍നിര്‍ത്തി പാർട്ടിയിൽ പുതിയ അഴിച്ചു പണികൾ നടത്തുകയാണ് സിപിഎം. തൃപ്പൂണിത്തുറ, തൃക്കാക്കര മണ്ഡലങ്ങളിലെ പരാജയത്തിന്റെ പേരിലാണ് എറണാകുളം ജില്ലയിലെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയാണ് സിപിഎം എടുത്തത്. . സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും പങ്കെടുത്ത യോഗത്തിൽ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ മണിശങ്കറയെും എന്‍സി മോഹനനെയും ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തു. കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജുജേക്കബിനെ പുറത്താക്കാനും തീരുമാനം.

read also: പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തെരഞ്ഞെടുപ്പ് വീഴ്ച മുന്‍നിര്‍ത്തി നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കരയിലെ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ സി.കെ.മണിശങ്കറെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. കൂടാതെ കെ.ഡി.വിന്‍സെന്റിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാം സ്ഥാനങ്ങളില്‍നിന്നും നീക്കുകയും ചെയ്തു. ഇതില്‍ സി.കെ.മണിശങ്കറിനെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ആ ചർച്ചയിന്മേലാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button