ബഹ്റൈൻ: രാജ്യത്തെ മൂല്യവർദ്ധിത നികുതി വർധിപ്പിക്കുന്നത് പരിഗണനയിലാണെന്ന് ബഹ്‌റൈൻ സർക്കാർ. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. മൂല്യ വർധിത നികുതി ഇരട്ടിയാക്കുന്നതാണ് സർക്കാരിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം. കോവിഡ് വൈറസ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ബഹ്റൈനിലെ വാണിജ്യ മേഖല പതിയെ ഉയർച്ച രേഖപ്പെടുത്താനാരംഭിച്ച സാഹചര്യത്തിലാണ് വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് അധികൃതർ VAT നിരക്ക് ഇരട്ടിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
നിരക്ക് ഇരട്ടിയാക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നതായി ബഹ്റൈൻ സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ബഹ്റൈനിൽ ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ശതമാനം VAT നിരക്ക് പത്ത് ശതമാനത്തിലേക്ക് ഉയർത്തുന്നതിനെക്കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്. ഇതോടൊപ്പം രാജ്യത്തെ സാമ്പത്തിക സ്ഥിതി ശക്തമാക്കുന്നതിനായി പൗരന്മാർക്ക് നൽകിവരുന്ന സാമൂഹികക്ഷേമ തുകകൾ, ശമ്പളം എന്നിവ കുറയ്ക്കുന്നതിനെക്കുറിച്ചും അധികൃതർ ആലോചിക്കുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Also: ശരിയത് നിയമം പിന്തുടരണം, ഷേവിങ്ങിനു വിലക്ക്: ബാര്‍ബര്‍മാര്‍ക്കു മുന്നറിയിപ്പുമായി താബിലാന്‍
Post Your Comments