ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകള്‍ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സ്ത്രീകളുടെ പ്രതിഷേധം. അഫ്ഗാനിസ്ഥാനില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് ചൂണ്ടികാട്ടി നൂറുകണക്കിന് സ്ത്രീകളാണ് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത്.
അഫ്ഗാനിസ്ഥാനില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് തങ്ങളുടെ സര്‍വ്വസ്വാതന്ത്ര്യവും നഷ്ടപ്പെട്ട് വീട്ടിനകത്ത് തളക്കപ്പെട്ടിരിക്കുകയാണെന്നും ഐക്യരാഷ്ട്രസഭ ഇത് തിരിച്ചറിയണമെന്നും സാമൂഹികപ്രവര്‍ത്തക ഷക്കീല മുജാദാദി പറഞ്ഞു.
‘ലോകത്തെ എല്ലാ മേഖലകളിലും പകുതി ശക്തി സ്ത്രീകളാണ്. അവരെ വീട്ടിനുള്ളില്‍ തടവിലിടുക എന്നാല്‍ അതിലും വലിയ മനുഷ്യാവകാശ ലംഘനമില്ല. ഒരിക്കലും അഫ്ഗാനിലെ സ്ത്രീകള്‍ നിരാശപ്പെടരുത്. ലോകം നിങ്ങള്‍ക്കൊപ്പമുണ്ട്.’ അമേരിക്കയില്‍ താമസിക്കുന്ന ഫാത്തിമ റഹ്മതി പറഞ്ഞു.
Post Your Comments