ബലൂചിസ്ഥാന്‍ : ആധുനിക പാകിസ്ഥാന്റെ ശില്‍പ്പി മുഹമ്മദാലി ജിന്നയുടെ പ്രതിമ തീവ്രവാദികള്‍ ബോംബ് വച്ച് തകര്‍ത്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തീരദേശ നഗരമായ ഗ്വാദറില്‍ നടന്ന ബോംബാക്രമണത്തിലാണ് പ്രതിമ തകര്‍ത്തത്. കനത്ത സുരക്ഷാവലയത്തിലുള്ള നഗരത്തിലാണ് ബോംബാക്രമണം നടന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. പ്രതിമയുടെ ചുവട്ടില്‍ സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിച്ചിതറുകയായിരുന്നു എന്നാണ് പാക് മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തത് . സ്ഫോടനത്തില്‍ പ്രതിമ പൂര്‍ണമായും തകര്‍ന്നു.
Read Also : കയ്യേറ്റ മാഫിയ ഹിന്ദു ക്ഷേത്രം നശിപ്പിക്കുന്നു: പരാതിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് മുസ്ലിം വിഭാഗം
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. വിഘനടവാദ സംഘടനയുടെ വക്താവ് ബാബ്ഗര്‍ ബലൂച് ട്വിറ്ററിലൂടെയാണ് ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയിച്ചത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കുന്നുവെന്നാണ് ഗ്വാദര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അബ്ദുല്‍ കബീര്‍ ഖാന്‍ അറിയിച്ചത്. പാകിസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ആക്രമണം നടന്ന സ്ഥലം.
മുഹമ്മദാലി ജിന്ന അവസാന ദിവസങ്ങള്‍ ചിലവഴിച്ച 121 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടവും ബലൂച് തീവ്രവാദികള്‍ ആക്രമിച്ചിരുന്നു.
Post Your Comments