ബംഗളൂരു: ബിജെപിക്കാർ താലിബാനികളാണെന്നും ആർഎസ്എസും ബിജെപിയും ഹിറ്റ്ലറുടെ വംശാവലിയിലുള്ളതാണെന്നും ആരോപണവുമായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കോൺഗ്രസ് സംഘടിപ്പിച്ച ദുരിതാശ്വാസ പദ്ധതിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബിജെപിക്ക് നുണ നിർമിക്കാനും വിൽക്കാനും മാത്രമേ കഴിയൂ. അവർക്ക് നുണ നിർമിക്കുന്ന ഫാക്ടറിയുണ്ട്. ആർഎസ്എസും ബിജെപിയും ഹിറ്റ്ലറുടെ വംശാവലിയിലുള്ളതാണ്. ബിജെപി താലിബാനികളുമാണ്. അവരെക്കുറിച്ച് ജാഗ്രതയുള്ളവരാകണം’. സിദ്ധരാമയ്യ പറഞ്ഞു.
സംശയാസ്പദ സാഹചര്യത്തില്‍ ആലപ്പുഴയില്‍ ബോട്ട് പിടികൂടി : മനുഷ്യക്കടത്തുമായി ബന്ധമെന്ന് സംശയം
അതേസമയം, കോൺഗ്രസ് അടിമത്തത്തിന്റെ പാർട്ടിയാണെന്നും ബിജെപിയുടെ രാജ്യസ്നേഹം കോൺഗ്രസുകാർക്ക് അടിമത്തമായി തോന്നുമെന്നും സിദ്ധരാമയ്യക്ക് മറുപടിയുമായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിക്ക് യോജിച്ചതല്ല അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാഭ്യാസരംഗത്ത് വിപ്ലവം കൊണ്ടുവരുകയാണെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് മെക്കാളെയുടെ വിദ്യാഭ്യാസനയം സ്വീകരിച്ചതിനാല്‍ ആഗോളതലത്തില്‍ മത്സരിക്കാന്‍ ഇന്ത്യക്ക് അവസരമില്ലാതെ പോയെന്നും ബൊമ്മൈ വ്യക്തമാക്കി.
Post Your Comments