കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഓണ്‍ലൈന്‍ റമ്മി പണം വച്ചുള്ള ചൂതാട്ടത്തിന്റെ പരിധിയില്‍ കൊണ്ടുവന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവിധ ഗെയിമിംഗ് കമ്പനികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ആളുകള്‍ക്ക് വന്‍തോതില്‍ പണം നഷ്ടപ്പെടുകയും അതുവഴി ആത്മഹത്യ നടക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. 1960ലെ കേരള ഗെയിമിംഗ് ആക്റ്റ് സെക്ഷന്‍ 14എയില്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.
സംസ്ഥാനത്ത് നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വച്ച് ചീട്ടുകളിച്ചാല്‍ പൊലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്.
Post Your Comments