ThiruvananthapuramWayanadKeralaNattuvarthaLatest NewsNews

കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഇരുചക്രവാഹനങ്ങൾ കൊണ്ടുപോകാൻ സൗകര്യമൊരുക്കും: ആന്റണി രാജു

അടുത്ത മാസം ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്‌ളോര്‍ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോള്‍വോ, സ്‌കാനിയ ബസുകളിലും യാത്രക്കാരോടൊപ്പം നിശ്ചിത തുക ഈടാക്കി ഇ-ബൈക്ക്, ഇ-സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടിയെന്നും നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസില്‍ നിന്ന് ഇറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തില്‍ തുടര്‍ യാത്ര സാധിക്കുമെന്നും മന്ത്രി പറഞ്ഞു. അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും ഇതിനുള്ള സൗകര്യം നവംബര്‍ ഒന്നു മുതല്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

നാലു കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങും, പൊട്ടില്ല: ലോകത്തിലെ ആദ്യത്തെ ‘ഒട്ടിക്കുന്ന’ യൂണിസെക്‌സ് കോണ്ടം പുറത്ത്

അതേസമയം അടുത്ത മാസം ഒന്നുമുതല്‍ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിന് മുന്‍പുള്ള നിരക്കിലേക്കാണ് മാറ്റമുണ്ടാവുക. ബസ് ചാര്‍ജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button