ജിതിൻ ജേക്കബ്
തിരുവനന്തപുരം: ഭാരത് ബന്ദ് എന്ന തമാശ…
ഇന്ത്യയുടെ കാർഷിക കയറ്റുമതി 2021 സാമ്പത്തീക വർഷം 17.34% വർധിച്ച് 41.25 billion ആയി. ജിഡിപി വളർച്ചയിൽ കാർഷിക രംഗം 2020-21 ലെ ആദ്യ പാദത്തിൽ 3.5% ആയിരുന്നു എങ്കിൽ 2021-22 ൽ അത് 4.5% ആണ് വളർച്ച.
ഇന്ത്യയിൽ 11.5 കോടി കർഷകർ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ പണം കൈപ്പറ്റുന്നു. അതായത് ഇന്ത്യയിലെ ആകെ കർഷകരുടെ എണ്ണം എന്നത് ഏകദേശം 11.5 കോടി അല്ലെങ്കിൽ 12 – 13 കോടിയാണ്..
കർഷക ആത്മഹത്യയുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച രാജ്യമാണ് ഇന്ത്യ. പക്ഷെ ഇന്ത്യയിൽ കാർഷിക രംഗത്ത് ഒരു തരത്തിലുള്ള പരിഷ്ക്കാരങ്ങളും കഴിഞ്ഞ 3 പതിറ്റാണ്ടുകൾ ആയി ചെയ്തിരുന്നില്ല.
ഇന്ത്യയിലെ കർഷകർക്ക് അവർ ഉൾപ്പാദിപ്പിക്കുന്ന വിളകൾക്ക് വില കിട്ടാത്തതിന്റെ പ്രധാന കാരണം ഇടനിലക്കാരാണ് എന്നത് എത്രയോ കാലങ്ങളായി കർഷകർ ഉയർത്തുന്ന പരാതിയാണ്. പക്ഷെ ആരും അത് ചെവികൊണ്ടില്ല.. ഇപ്പോൾ ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് യഥാർത്ഥ വില ലഭിക്കുന്ന നിയമം കൊണ്ടുവന്നതോടെ ഇടനിലക്കാർ ഇളകി, അവർക്ക് പിന്തുണയുമായി ഇന്ത്യയിലെ കുറെ രാജ്യദ്രോഹികളും..
12-13 കോടി കർഷകർ ഉള്ള ഇന്ത്യയിൽ പഞ്ചാബിലെ തലേക്കെട്ടുകാർ മാത്രം എന്തിനാണ് സമരം ചെയ്യുന്നത്? സമരത്തിന്റെ ഒരു ഘട്ടത്തിലും 15000 പേർക്ക് മുകളിൽ ആൾക്കൂട്ടം ഉണ്ടായിട്ടില്ല.
മനോരമ പോലുള്ള മാധ്യമങ്ങൾ 10 ലക്ഷം കർഷകർ ഉത്തർ പ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു, 30 ലക്ഷം പേര് രാജസ്ഥാനിൽ നിന്ന് പുറപ്പെട്ടു, മഹാരാഷ്ട്രയിൽ നിന്ന് 20 ലക്ഷം പേര് പുറപ്പെട്ടു എന്നൊക്കെ കഴിഞ്ഞ ഒരു കൊല്ലമായി പറയുന്നു.. പക്ഷെ ഈ ലക്ഷമൊന്നും എവിടെയും ഇതുവരെ എത്തിയിട്ടില്ല എന്ന് മാത്രമല്ല ഇന്ത്യയിൽ കാർഷിക രംഗത്ത് വൻ വളർച്ചയാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ ഒരു വർഷം ഇന്ത്യയിലെ കർഷകർ എല്ലാം സമരത്തിൽ ആയിരുന്നു എങ്കിൽ ഇന്ത്യയിലെ കാർഷിക രംഗം തകർന്നു തരിപ്പണം ആകുമായിരുന്നല്ലോ.. ഡൽഹിയിൽ കലാപം വരെ അഴിച്ചു വിട്ടിട്ട് പോലും ഒന്നും സംഭവിച്ചില്ല.. യഥാർത്ഥ കർഷകർക്ക് പുതിയ നിയമം അനുഗ്രഹമാണ് എന്ന് മാത്രമല്ല അതിനെ അവർ സ്വാഗതവും ചെയ്യുന്നു.
പിന്നെ ഭാരത ബന്ദ് എന്ന തമാശ.. പതിവുപോലെ കേരളത്തിൽ ബന്ദ് നടക്കും,
കേരളത്തിന് പുറത്ത് എല്ലാം പതിവുപോലെ ആയിരിക്കും. മറ്റെന്നാൾ കേരളത്തിലെ മാധ്യമങ്ങളിൽ ‘ മോഡിക്ക് താക്കീത്, രാജ്യം നിശ്ചലം’ എന്നൊക്കെ തള്ളിമറിച്ച് എഴുതും..പൊട്ടകിണറ്റിലെ തവളകൾ ആയ മലയാളികൾ അതും കേട്ട് കയ്യടിക്കും.
എന്തായാലും കേരളത്തിലെ കർഷകർക്ക് മിനിമം വേതനം എല്ലാം കിട്ടുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ ഒരാശ്വാസം..
കപ്പയും, പൈനാപ്പിളും ഒക്കെ വിലകിട്ടാതെ ചീഞ്ഞു പോകുന്നത് കാണുമ്പോൾ വിലപിക്കുന്ന കേരളത്തിലെ കർഷകരുടെ കണ്ണുനീർ കാണാതെ ഇടനിലക്കാരായ പഞ്ചാബിലെ തലെക്കെട്ടുകാർക്ക് പിന്തുണ കൊടുക്കുക ആയിരുന്നല്ലോ മലയാളികൾ..
വ്യവസായ സൗഹൃദ സർക്കാർ സ്പോൺസർ ചെയ്യുന്ന ഹർത്താൽ ആയത് കൊണ്ട് അതും ഒരു വിസ്മയം ആണ്.
സത്യത്തിൽ ആർക്കാണ് നഷ്ടം, ദിവസന വേതനക്കാർക്കും, വ്യാപാരികൾക്കും, സാധാരണക്കാർക്കും മാത്രമാണ് നഷ്ടം. സർക്കാർ ജീവനക്കാർക്ക് ഒരു ദിവസം കൂടി ശമ്പളത്തോടെ അവധി കിട്ടും, എംഎൽഎ മാരും , മന്ത്രിമാരും നാളത്തെ ഒരു ദിവസത്തെ ശമ്പളം വേണ്ടെന്ന് വെക്കുമോ?
എന്നാലും ലോക ടൂറിസം ദിനമായ നാളെ തന്നെ കേരളത്തിൽ ഹർത്താൽ വെക്കാൻ ഇടതനും വലതനും കാണിച്ച ആ ശുഷ്‌കാന്തി ഉണ്ടല്ലോ, അതാണ് വലിയ കാര്യം.. കേരള ടൂറിസത്തിന് ഇത് നൽകുന്ന കുതിപ്പ് ചെറുതല്ല .
നാളത്തെ ഭാരത ബന്ദ് പഞ്ചാബിൽ പോലും ചലനം ഉണ്ടാക്കിയില്ലെങ്കിലും കേരളം സ്തംഭിച്ചിരിക്കും. ഒറ്റൊരുത്തനെ വീടിന് പുറത്ത് ഇറക്കരുത്.. പെട്ടിക്കട തുറക്കുന്ന ബൂർഷ്വാ കുത്തകകളുടെ അടക്കം കടകൾ തല്ലി പൊളിക്കണം..ഒരു കരിങ്കലിയെയും വെറുതെ വിടരുത്. കർഷകരെ ചൂഷണം ചെയ്താണെങ്കിലും ഇടനിലക്കാർക്കും ഈ രാജ്യത്ത് ജീവിക്കണ്ടേ..
Post Your Comments