ജിദ്ദ: ലോകതലത്തിൽ സൈനിക ശക്തികളുടെ പുതിയ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. സൗദി അറേബ്യ 17ാം സ്ഥാനത്ത്. അറബ് മേഖലയില്‍ നിന്നുള്ള ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയും സൗദിയാണ്. ഈജിപ്താണ് ഈ മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആഗോള തലത്തിലുള്ള സൈനിക ശക്തികളുടെ ഈ വര്‍ഷത്തെ പട്ടികയാണ് പുറത്തു വിട്ടത്. അന്താരാഷ്ട്ര സൈനിക ഡാറ്റാ ഏജന്‍സിയായ ഗ്ലോബല്‍ ഫയര്‍ പവര്‍ വെബ്സൈറ്റാണ് പട്ടിക തയാറാക്കിയത്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയാണ്. രണ്ടാമത് റഷ്യയും മൂന്നാമത് ചൈനയും. 11ാം സ്ഥാനത്ത് തുര്‍ക്കിയും 13ാം സ്ഥാനത്ത് ഈജിപ്തും 14ാം സ്ഥാനത്ത് ഇറാനുമാണ്. അറബ് മേഖലയിലെ സൈനിക ശക്തികളില്‍ രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ. ഒന്നാം സ്ഥാനത്ത് ഈജിപ്താണ്. ആഗോള തലത്തിലെ കണക്കില്‍ ഇസ്രായേല്‍, സൗദിക്കും പിറകില്‍ 20ാം സ്ഥാനത്താണുള്ളത്. ജി.സി.സിയിലെ മറ്റു പ്രധാന രാജ്യങ്ങളില്‍ യു.എ.ഇ 36ാം സ്ഥാനത്താണ്. കുവൈത്ത് 71, ഒമാന്‍ 72, ഖത്തര്‍ 82, ബഹ്റൈന്‍ 103 സ്ഥാനങ്ങളില്‍ നിലകൊള്ളുന്നു. അമ്ബതിലേറെ ഘടകങ്ങളാണ് പട്ടിക തയാറാക്കാന്‍ കണക്കാക്കുന്നത്. സൈനിക ശേഷി, ചരക്കു നീക്കത്തിലെ സ്ഥാനം, സാമ്ബത്തികം, ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ ഇതില്‍ ഘടകങ്ങളാകാറുണ്ട്.
Post Your Comments