![](/wp-content/uploads/2017/12/salman_trump_001-e149220475.jpg)
റിയാദ് : അമേരിക്കയുടെ സൈനിക ശക്തിയെ കുറിച്ച് അമേരിക്ക ചില വെളിപ്പെടുത്തലുകള്‍ നടത്തിയത് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. യെമനില്‍നിന്ന് ഹൂത്തി വിമതര്‍ തൊടുത്ത മിസൈല്‍ റിയാദിലെ ആഭ്യന്തര വിമാനത്താവളത്തിനരികില്‍ സ്ഫോടനം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, സൗദിയുടെ സൈനികശേഷിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്കന്‍ വിഗദ്ധര്‍. ഇറാന്റെ സൈനിക ശേഷിക്കുമുന്നില്‍ സൗദിക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്ന് അമേരിക്കയുടെ മുന്‍ പശ്ചിമേഷ്യാ ഉപദേഷ്ടാവ് ആരോണ്‍ ഡേവിഡ് മില്ലര്‍ പറയുന്നു. യെമന്റെ പേരില്‍ മൂന്നുവര്‍ഷം മുമ്പ് ഇറാനും സൗദിയും തമ്മിലാരംഭിച്ച പോരില്‍, സൗദി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തെ പരാജയപ്പെടുത്തി ആഭ്യന്തര വിമാനത്താവളത്തിന് സമീപം മിസൈല്‍ സ്ഫോടനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് അടുത്ത ദിവസമാണ്. മിസൈല്‍ ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന സൗദിയുടെ അവകാശ വാദങ്ങളെ തള്ളുന്നതായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍. മുമ്പും സൗദിയില്‍ ഹൂത്തി വിമതര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇക്കാലയളവിനിടെ 87 തവണ മിസൈല്‍ പ്രയോഗിച്ചുവെന്നാണ് കണക്കുകള്‍.
യെമനിലെ ഹൂത്തി വിമതരുടെ പക്കലുള്ള മിസൈല്‍ ശേഖരം മാത്രമാകില്ല സൗദിയെ ദുര്‍ബലപ്പെടുത്തുകയെന്ന് മില്ലര്‍ പറയുന്നു. ഇറാനുമായുള്ള ഹൂത്തി വിമതരുടെ അടുപ്പവും സൗദിയെ പരിക്ഷീണരാക്കും. ഹൂത്തി വിമതരെ സഹായിക്കുന്നത് ഇറാനാണെന്ന ആരോപണം സൗദിയും പാശ്ചാത്യ രാജ്യങ്ങളും തുടക്കം മുതല്‍തന്നെ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ഇത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ഇറാന് റെവല്യൂഷണറി ഗ്ാര്‍ഡിന്റെ മേജര്‍ ജനറല്‍ ജഫാരി പറയുന്നു.
എന്നാല്‍,, ഇറാന്റെ ഉത്തരവനുസരിച്ചാണ് ഹൂത്തികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സൗദി ആരോപിച്ചു. ഹൂത്തികളുടെ പ്രവര്‍ത്തനത്തില്‍ ഇറാന്റെ പങ്കും ഇടപെടലുകളും വ്യക്തമാണ്. മേഖലയിലെ അയല്‍ രാജ്യങ്ങളില്‍ അസ്വസ്ഥതയും അസ്ഥിരതയുമുണ്ടാക്കുകയെന്നതാണ് ഇറാന്റെ ലക്ഷ്യമെന്നും സൗദി പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു.
അടുത്തിടെ ചുമതലയേറ്റ ഇറാന് നാവിക കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ ഹുസൈന് ഖന്‍സാദിയുടെ നീക്കങ്ങളും ആ ആശങ്ക ശരിവെക്കുന്നതാണ്. ഇറാന്റെ യുദ്ധക്കപ്പലുകളെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് അയക്കുമെന്നും തെക്കേയമേരിക്കയിലെ സൗഹൃദരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഖന്‍സാദി പ്രഖ്യാപിച്ചിരുന്നു.
Post Your Comments