തിരുവനന്തപുരം : രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദ് ആരംഭിച്ചു. സംസ്ഥാനത്ത് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിനു പിന്തുണയുമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുന്നത്.
കര്‍ഷകരുടെ ഭാരത് ബന്ദിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളികേര കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വീട്ടുമുറ്റത്ത് കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പന്തം കൊളുത്തി.
എല്‍.ഡി.എഫും യു.ഡി.എഫും വിവിധ ട്രേഡ് യൂണിയനുകളും ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. എ.പി.ജെ. അബ്‌ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഇന്നു നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്‌റ്റര്‍ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു. ഇന്ന് നടക്കാനിരുന്ന തിയറി പരീക്ഷകള്‍ ഒക്‌ടോബര്‍ ആറിനു നടക്കും.
ഒക്‌ടോബര്‍ ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന ലാബ് പരീക്ഷകള്‍ ഒക്‌ടോബര്‍ 21 ന് നടക്കും. പരീക്ഷ സമയത്തില്‍ മാറ്റമില്ല. കെ.എസ്.ആര്‍.ടി.സി. ഇന്നു പതിവു സര്‍വീസുകള്‍ നടത്തില്ലെന്നു സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. ആവശ്യ സര്‍വീസുകള്‍ വേണ്ടിവന്നാല്‍ പോലീസിന്റെ നിര്‍ദേശപ്രകാരം നടത്തും.
ആശുപത്രികള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് പോലീസ് അകമ്പടിയോടെ പരിമിതമായ രീതിയിലാകും സര്‍വീസ്. ഇന്ന് വൈകിട്ട് ആറിനു ശേഷം ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കും.
Post Your Comments