Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CricketLatest NewsNewsSports

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സൂപ്പർ ഓൾറൗണ്ടർ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ഓൾറൗണ്ടർ മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സൂപ്പർതാരത്തിന്റെ വിരമിക്കൽ വാർത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. മുപ്പത്തിനാലാം വയസ്സിൽ ടെസ്റ്റ്‌ ക്രിക്കറ്റ് മതിയാകുന്ന താരം ഏകദിന-ടി20 ക്രിക്കറ്റിൽ രാജ്യത്തിനായി തുടർന്നും കളിക്കും.

ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മോയിൻ അലി 195 വിക്കറ്റും 2914 റൺസും നേടിയിട്ടുണ്ട്. 155 റൺസാണ് താരത്തിന്റെ ഉയർന്ന സ്കോർ. അഞ്ച് സെഞ്ച്വറികളും 14 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 53 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയാണ് ഒരു ഇന്നിംഗ്സിൽ താരത്തിന്റെ മികച്ച പ്രകടനം.

Read Also:- കണ്‍തടത്തിലെ കറുപ്പ് നീക്കാൻ!

112 റൺസ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയാണ് ഒരു മത്സരത്തിലെ താരത്തിന്റെ മികച്ച പ്രകടനം. ടെസ്റ്റിൽ ഇതുവരെ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഒരു പത്ത് വിക്കറ്റ് നേട്ടവും മോയിൻ അലി സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ഐപിഎൽ രണ്ടാം പാദ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി കളിക്കുകയാണ് താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button