Latest NewsKeralaNews

സിനിമയിലെ നായികയെ കിട്ടിയെന്ന് ഇ ബുള്‍ജെറ്റ് സഹോദരങ്ങൾ, നിങ്ങൾക്ക് തന്നെ നടന്മാർ ആയിക്കൂടെ എന്ന് ആരാധകർ

തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ രംഗത്തെത്തിയിരുന്നു. സംവിധായകരെ തേടിയുള്ള പോസ്റ്റ് ഇവർ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. സിനിമയുമായി മുന്നോട്ട് പോവുകയാണെന്ന സൂചനയാണ് ഇവർ നൽകുന്നത്. തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോള്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്‌ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read:ബാർബർ ഷോപ്പുകളിൽ താടി വടിക്കുന്നത് നിരോധിച്ച് താലിബാൻ: ഓരോദിവസവും ഓരോ നിയമങ്ങൾ

‘ഞങ്ങളുടെ സിനിമയിലെ നായികയെ കിട്ടി, ഇനി നടനെ കൂടെ കിട്ടിയാല്‍ മതി’ എന്ന ക്യാപ്ഷനോടെയാണ് ഇവർ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതോടെ, നിങ്ങൾക്ക് തന്നെ നായകന്മാർ ആയിട്ട് അഭിനയിച്ച് കൂടെ എന്നാണു ആരാധകർ ചോദിക്കുന്നത്. ‘നിങ്ങളുടെ അത്ര പെർഫെക്ഷനോട് കൂടെ കരയാൻ ആർക്ക് പറ്റും? നിങ്ങൾ തന്നെ നായകന്മാർ ആകണം’ എന്നാണു പലരും അഭിപ്രായപ്പെടുന്നത്.

ഓഗസ്റ്റ് ആദ്യ വാരത്തിലാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ അറസ്റ്റിലാകുന്നത്. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്‌ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. പിന്നാലെ, വാഹനത്തിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by E BULL JET (@e_bull_jet)

shortlink

Related Articles

Post Your Comments

Related Articles


Back to top button