
കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരർ നിയമങ്ങൾ കടുപ്പിക്കുന്നു. ബാർബർഷോപ്പുകളിലെ പെരുമാറ്റച്ചട്ടമാണ് നിലവിൽ വന്നിട്ടുള്ളത്. പുരുഷന്മാർ ആരും ഒരുകാരണവശാലും താടിവടിയ്‌ക്കരുതെന്നാണ് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ബാർബർഷോപ്പുകളിൽ മുടിവെട്ടാൻ വരുന്നവർ വിവിധ സൈറ്റലുകളിൽ മുടിവെട്ടുന്നതും നിരോധിച്ചിരിക്കുകയാണ്.
താലിബാൻ മന്ത്രിസഭയിൽ പ്രത്യേകമായി രൂപീകരിച്ചിട്ടുള്ള ഇസ്ലാമിക് ഓറിയന്റേഷൻ ആന്റ് റപ്രസന്ററ്റീവ്‌സ് ഓഫ് മെൻ എന്ന വകുപ്പാണ് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുസമൂഹത്തിനിടയിൽ ഇസ്ലാമിക നിയമം കർശനമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഹെൽമന്ദ് പ്രവിശ്യയിലാണ് ആദ്യ പ്രഖ്യാപനം വന്നിരിക്കുന്നത്.‘ഇന്നു മുതൽ ബാർബർഷോപ്പുകളിൽ എത്തുന്നവരുടെ താടിവടിയ്‌ക്കാൻ അനുവാദമില്ല. അതുപോലെ ഒരു സ്ഥാപനങ്ങളിലും ഇനി മുതൽ പാട്ടുകേൾക്കുന്ന സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ പാടില്ല.
ജോലിക്കിടെ മൂളിപ്പാട്ടും പാടാൻ അനുവാദമില്ല ‘ ഹെൽമന്ദ് പ്രവിശ്യയിലാണ് താലിബാൻ ഭരണകൂടത്തിന്റെ ശരിയത്ത് നിയമം അനുസരിച്ചുള്ള പ്രസ്താവന വന്നത്.താലിബാൻ ഭരണത്തിൽ കീഴിലായ ശേഷം സ്ത്രീകളുടെ എല്ലാ സ്വാതന്ത്ര്യവും തുടക്കത്തിലേ തന്നെ എടുത്തുകളഞ്ഞിരുന്നു. ശരിയത്ത് നിയമമെന്ന പേരിൽ പൊതുസമൂഹത്തിലെ എല്ലാ മനുഷ്യാവകാശങ്ങൾക്കുമേലും കൈവയ്‌ക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്.
ഇതിനിടെ കടുത്ത സാമ്പത്തിക ബാദ്ധ്യതയും ഭക്ഷ്യക്ഷാമവും ജനങ്ങളെ ദുരിതത്തിലാ ക്കുകയാണ്. ഒരോ പ്രവിശ്യവും അവരവരുടേതായ നിയമം ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുകയാണെന്നുള്ള റിപ്പോർട്ടും അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകൾ പുറത്തുവിടുന്നുണ്ട്.
Post Your Comments