KannurNattuvarthaLatest NewsKeralaNewsCrime

പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, വിവാഹ വാഗ്ദാനം പാലിച്ചില്ല: പരാതിയുമായി കൊല്‍ക്കത്ത സ്വദേശിനി കണ്ണൂരില്‍

2016 മുതല്‍ 2020 വരെ ദുബായില്‍ വച്ച് യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി

കണ്ണൂര്‍: വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. ബംഗാള്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ് കെ സിക്ക് (35) എതിരെ പൊലീസ് കേസെടുത്തു. യുവാവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.

2016 മുതല്‍ 2020 വരെ ദുബായില്‍ വച്ച് യുവാവ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കൊല്‍ക്കത്ത സ്വദേശിയായ യുവതി ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. രണ്ടു വ്യത്യസ്ത ഹോട്ടലുകളിലും ദുബായിലെ വസതിയിലും വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. യുവാവ് വിവാഹ വാഗ്ദാനം പാലിച്ചില്ലെന്നും യുവതി പറയുന്നു.

കോവിഡിനെ തുടര്‍ന്ന് വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവതി ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഇതിനിടെയാണ് യുവാവിനെതിരെ പരാതിയുമായി യുവതി ചെന്നൈയില്‍ നിന്ന് കണ്ണൂരില്‍ എത്തിയത്. യുവതി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് പഴയങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button