ന്യൂഡല്‍ഹി: ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ചില ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്താനും ഏകീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരക്ക് ഏകീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെട്ട ഏഴംഗ സമിതി രണ്ടു മാസത്തിനുള്ളില്‍ വിഷയത്തില്‍ ശുപാര്‍ശ നല്‍കും.
Read Also : കെ സുധാകരൻ മോന്‍സണ്‍ന്റെ വീട്ടിൽ തങ്ങിയത് 10 ദിവസം: എത്തിയത് സൗന്ദര്യ വര്‍ധന ചികിത്സയ്ക്ക്
പൂജ്യം, അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജിഎസ്ടി സ്ലാബുകള്‍. നികുതി പരിഷ്‌കാരത്തിന്റെ ഭാഗമായി ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്ന ചില ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വന്നേക്കാന്‍ സാധ്യതയുണ്ട്. ചില ഉത്പ്പന്നങ്ങള്‍ക്ക് നികുതി കൂട്ടാനും ആലോചനയുണ്ട്. നികുതി ഏകീകരിച്ചാല്‍ ചിലതിന് കുറയും.
ഇരട്ട നികുതി പരമാവധി ഒഴിവാക്കുന്നതും സമിതി പഠിക്കും. നികുതി ചോര്‍ച്ച സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന പരാതി ശക്തമാണ്. നിലവില്‍ ഉപയോഗിക്കുന്ന ജിഎസ്ടി സോഫ്റ്റ് വെയര്‍ കുറ്റമറ്റത്താക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ മറ്റൊരു സമിതിക്കും കേന്ദ്രം രൂപം നല്‍കിയിട്ടുണ്ട്.
Post Your Comments