തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി പ്രദീപ് ആണ് പിടിയിലായത്. പ്രതിയെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ലാന്റ് ഫോണില്‍ വിളിച്ചു ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Post Your Comments