വൃക്കസംബന്ധമായ രോഗങ്ങളെ കുറിച്ച് ഇപ്പോഴും അവബോധം ഉണ്ടായിരിക്കണം. നന്നായി വെള്ളം കുടിക്കാതെ തന്നെ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടെങ്കിൽ ചിലപ്പോൾ അത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാകാം.
➤ മുതിർന്ന കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണുന്നത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.
➤ മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക
➤ മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശത്തെ ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന.
➤ കൂടാതെ മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ. മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണ്.
Read Also:- ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് സൂപ്പർ ഓൾറൗണ്ടർ
➤ മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ മൂത്രം ഒഴിക്കാൻ തോന്നുക എന്നിവ വൃക്കരോഗ ലക്ഷണമാകാം.
➤ ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ പരിശോധനകൾ നടത്തി വൃക്കരോഗമുണ്ടോ എന്ന് അറിഞ്ഞിരിക്കണം.
Post Your Comments