ശരീരത്തിലെ സുപ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ രക്തത്തിൽ നിന്ന് അരിച്ചു നീക്കുന്ന ധർമ്മമാണ് വൃക്ക നിർവഹിക്കുന്നത്. ഇത്തരത്തിൽ, ശരീരത്തിന് ദോഷം ചെയ്യുന്ന വിഷ വസ്തുക്കളെയും, അമിതമായ ദ്രാവകങ്ങളും വൃക്ക നീക്കം ചെയ്യുന്നു. അതിനാൽ, വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്. വൃക്കകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.
വൃക്കകളുടെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് കാബേജ്. ഇവ സോഡിയത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ്. കൂടാതെ, കുറഞ്ഞ അളവിൽ ഫൈബർ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും കാബേജിൽ അടങ്ങിയിട്ടുണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കും കാബേജ് കഴിക്കാവുന്നതാണ്.
Also Read: വിപണി കീഴടക്കാൻ ഇൻഫിനിക്സ് സീറോ അൾട്രാ എത്തി, സവിശേഷതകൾ ഇങ്ങനെ
അടുത്തതാണ് ബ്ലൂബെറി. ആന്റി- ഓക്സിഡന്റുകൾ, വിറ്റാമിൻ സി, ഫൈബർ എന്നിവ ഉയർന്ന അളവിൽ ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട്. ഇവ വൃക്കകളെ സംരക്ഷിക്കുന്നതിനോടൊപ്പം, അണുബാധയും നീർക്കെട്ടും കുറയ്ക്കുന്നു. കൂടാതെ, എല്ലുകളുടെ സംരക്ഷണത്തിനും ബ്ലൂബെറി മികച്ച ഓപ്ഷനാണ്.
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഏറ്റവും മികച്ച ഒന്നാണ് വെളുത്തുള്ളി. ഇവയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന ഘടകം വൃക്കകളുടെ സംരക്ഷണം ഉറപ്പുവരുത്തും. കൂടാതെ, ഇവയുടെ ആന്റി- ഓക്സിഡന്റ് ഗുണങ്ങൾ ശരീരത്തിലെ നീർക്കെട്ട് ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.
Post Your Comments