AlappuzhaKeralaNattuvarthaLatest NewsNews

മലബാർ കലാപവുമായി ബന്ധപെട്ട പ്രദേശങ്ങൾ ചരിത്ര പ്രാധാന്യമുള്ളത്: ടുറിസം സര്‍ക്യൂട്ട് നടപ്പാക്കുമെന്ന് മന്ത്രി റിയാസ്

ആലപ്പുഴ: മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണെന്നും അതിനാൽ ഈ പ്രദേശങ്ങള്‍ ഉൾപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്‌കരിക്കുമെന്നും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്.
ആരെങ്കിലും ഈ സ്ഥലങ്ങൾ ഉൾപ്പെടുത്തി ടൂറിസം സര്‍ക്യൂട്ടുമായി മുന്നോട്ട് എത്തിയാല്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും റിയാസ് പറഞ്ഞു.

മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ എത്തണമെന്നും മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന വാഗണ്‍ ട്രാജഡി അല്ലെന്നും കൂട്ടക്കൊലയാണെന്നും റിയാസ് പറഞ്ഞു.

മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ല: മന്ത്രി മുഹമ്മദ് റിയാസ്

ട്രാജഡിയെന്നാല്‍ ദുരന്തമാണെന്നും അത് മനഃപൂര്‍വമുണ്ടാകുന്നതല്ലെന്നും എന്നാൽ തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊന്നത് മനഃപൂര്‍വമാണെന്നും അതിനെ കൂട്ടക്കൊലയെന്ന് തന്നെ പറയണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button