
ലഖ്നോ: ഭാര്യ ദിവസവും കുളിക്കുന്നില്ലെന്ന കാരണത്താൽ വിവാഹമോചനം തേടി ഭര്‍ത്താവ്. ഭാര്യയോട് കുളിക്കാന്‍ ആവശ്യപ്പെടുന്നതോടെ ഇരുവരും തമ്മില്‍ ദിവസവും വഴക്കുണ്ടാകാറുണ്ടെന്നും ഇത് സമാധാന അന്തരീക്ഷം തകര്‍ക്കുന്നുവെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.
Also Read: മള്‍ട്ടി റൈഡര്‍ അപകടം: സ്പാനിഷ് റൈഡര്‍ മരിച്ചു
ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്നും തന്‍റെ വിവാഹബന്ധം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ വനിത സംരക്ഷണ സമിതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചന്ദൗസ് ഗ്രാമത്തില്‍നിന്നുളള യുവാവ് രണ്ടുവര്‍ഷം മുൻപാണ് ഖ്വാര്‍സി സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്ട്.
’ദിവസവും കുളിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനം തേടിയതായി യുവതി രേഖാമൂലം പരാതി നല്‍കി. ഞങ്ങള്‍ ദമ്പതികളെയും അവരുടെ മാതാപിതാക്കളെയും കൗണ്‍സലിങ്ങിന് വിധേയമാക്കി’ -വനിത സംരക്ഷണ സമിതി അംഗങ്ങളിലൊരാള്‍ പറഞ്ഞു.
Post Your Comments