Latest NewsNewsIndia

ബി.ജെ.പി നേതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു

ശ്രീനഗര്‍: ബി.ജെ.പി നേതാവിനെയും കുടുംബത്തെയും കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. 2020 ജൂലായ്‌ മാസത്തിലായിരുന്നു ബി.ജെ.പി ജില്ല പ്രസിഡന്‍റായിരുന്ന ബാരി​​, പിതാവ്​, സഹോദരന്‍ എന്നിവരെ ഭീകരര്‍ കൊലപ്പെടുത്തിയത്​. ബാരിയെ കൊലപ്പെടുത്തിയ ഭീകരനെയാണ് തങ്ങൾ വധിച്ചതെന്ന് സുരക്ഷസേന അറിയിച്ചു.

Also Read:കനിവ് 108 ആംബുലന്‍സ് ഓടിയത് 4 ലക്ഷം ട്രിപ്പുകള്‍: കോവിഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഓടിയത് ഹൃദ്‌രോഗികള്‍ക്കായി

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷാസേന വാത്​റിന പ്രദേശത്ത്​ നടത്തിയ തെരച്ചിലിന് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നുവെന്ന്​ പൊലീസ്​ ഉദ്യോഗസ്​ഥന്‍ പറഞ്ഞു. ജമ്മു കശ്​മീരിലെ ബന്ദി​പോരയില്‍ ഞായറാഴ്ചയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. രണ്ടു ഭീകരരെയാണ്​ സുരക്ഷാ സേന വധിച്ചത്​​.

ബാരിയെയും ബന്ധുക്കളെയും കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചതായി കശ്​മീര്‍ സോണ്‍ പൊലീസ്​ ട്വീറ്റ്​ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button