Latest NewsKeralaUSANewsIndiaInternational

ആരോ ചന്തയ്ക്ക് പോയതുപോലെയായി: പ്രധാനമന്ത്രിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് പിആർ നടത്തി യുഎസി ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായെന്ന് ഹരീഷ് വാസുദേവൻ പരിഹസിച്ചു. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്‌ളാസ് എടുത്തു, ബൈഡനോ യുഎസ് മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

നാണം കെടുന്നത് മോദീജീയല്ല, ഒരു രാജ്യമാണെന്നാണ് ഹരീഷ് വാസുദേവൻ പറയുന്നത്. സുനിൽ നമ്പു വരച്ച കാർട്ടൂൺ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദീജീ, ഇന്ത്യയെ അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ? എന്നും അദ്ദേഹം ചോദിക്കുന്നു.

Also Read:സ്‌കൂളുകള്‍ക്ക് നാട്ടുകാര്‍ ധനസഹായം നല്‍കണം: അഭ്യർത്ഥനയുമായി മന്ത്രി വി ശിവന്‍കുട്ടി

അതേസമയം, വൈറ്റ് ഹൗസിൽ വെച്ച് നടന്ന മോദി-കമല കൂടിക്കാഴ്ചയിൽ പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ചും അഫ്​ഗാനിസ്താനിലുൾപ്പെടെയുള്ള ആ​ഗോള സംഭവ വികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും സംയുക്ത പ്രസ് കോൺഫറൻസും നടത്തി. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്തിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തി അമേരിക്കൻ ഇലക്ഷന് മോദീജി പോയി പക്ഷം പിടിച്ചു. മോദീജീ പിന്തുണച്ച എല്ലാം ഇൻഡ്യയിൽ പൊളിയുകയാണല്ലോ, ലത് പോലെ മൈപ്രണ്ടും പൊട്ടി. ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് PR നടത്തി US ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി.. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്‌ളാസ് എടുത്തു, ബൈഡനോ US മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ല. നോക്കൂ, നാണം കെടുന്നത് മോദീജീയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്. US ഇലക്ഷനിൽ ഇടപെട്ട കാലത്തേ വിവരമുള്ളവരെല്ലാം ഈ മുന്നറിയിപ്പ് നൽകിയതാണ്. സുനിൽ നമ്പു വരച്ച കാർട്ടൂൺ കണ്ടപ്പോ ഓർമ്മ വന്നത് ആറാം തമ്പുരാനിലെ മോഹൻലാലിന്റെ കുളപ്പുളളി അപ്പനോടുള്ള ഡയലോഗാണ്. “ഈ നമ്പരൊക്കെ അവിടുത്തെ പാവം നാട്ടുകാരുടെ അടുത്ത് ചെലവാകും. ഇവിടെ വേണ്ട” . മോദീജീ, ഇന്ത്യയെ അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button