തിരുവനന്തപുരം: സർക്കാരിനെ വിധിക്കാൻ മാധ്യമ കോടതികൾ ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ജനവിധിയെ മാനിക്കണമെന്നും ഖാപ്പ് മാധ്യമ കോടതികളുടെ വിചാരണ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഓട് പൊളിച്ചിറങ്ങി വന്നവരല്ല തങ്ങളെന്നും ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണെന്നും വ്യക്തമാക്കിയ മന്ത്രി, സർക്കാരിനെ വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ടെന്നും അതിന് ചില ഖാപ്പ് മാധ്യമ കോടതികള്‍ വേണ്ടെന്നും പറഞ്ഞു. ടെറുമോ പെന്‍പോള്‍ എംപ്ലോയീസ് അസോസിയേഷന്‍ സിഐടിയു 18 -ാം മത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശം കവരുന്നതാണെന്ന് വിമര്‍ശനമുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആവത് ചെയ്യാന്‍ കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
‘ഒന്നോര്‍ക്കുന്നത് നന്നായിരിക്കും. കേരളത്തിലെ ജനം ഇതെല്ലാം കാണുന്നും കേള്‍ക്കുന്നുമുണ്ട്. ബാര്‍ക്കിന്റെ ഏതാനും മീറ്ററില്‍ ഏതാനും പേര്‍ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവര്‍ക്ക് എതിരാണ് ജനവിധി. വിചാരണ ചെയ്യാന്‍ നിങ്ങള്‍ക്കാര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഗുരുവും അയ്യങ്കാളിയുമൊക്ക പുരോഗമന ആശയങ്ങളാല്‍ ഉഴുതു മറിച്ച ഇടമാണ് നമ്മുടെ കേരളം. ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശം ജനം കേട്ടിരുന്നേല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. കോട്ടിട്ട ചില സാറന്മാര്‍ വിചാരിച്ചാലൊന്നും പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച തടയാനാകില്ല’, മന്ത്രി വ്യക്തമാക്കി.
Post Your Comments