ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പൊതുസമ്മേളനത്തില്‍ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയക്കാരനെന്ന നിലയില്‍ സ്വന്തം വളര്‍ച്ചയെക്കുറിച്ച് പരാമര്‍ശിച്ചായിരുന്നു മോദി ഐക്യരാഷ്ട്രസഭയില്‍ വാചാലനായത്. ഇന്ത്യയെ ‘ജനാധിപത്യങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിച്ചാണ് മോദി വിശേഷിപ്പിച്ചത്.
‘എല്ലാ ജനാധിപത്യങ്ങളുടേയും മാതാവ് എന്നറിയപ്പെടുന്ന ഒരു രാജ്യത്തെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യ സ്വതന്ത്രമായിട്ട് ഇപ്പോള്‍ 75-ാം വര്‍ഷത്തേക്ക് കടന്നിട്ടുള്ളു എങ്കിലും ഇന്ത്യക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ജനാധിപത്യ ചരിത്രമുണ്ട്. ഇന്ത്യയുടെ ശക്തമായ ജനാധിപത്യത്തിന്റെ അടയാളമാണ് ഇവിടത്തെ വൈവിധ്യം. വിവിധ ഭാഷകളും അതിന് തെളിവാണ്. ഒരിക്കല്‍ തന്റെ പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്ന ഒരു കൊച്ചുപയ്യനാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുന്നത് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്’- മോദി പറഞ്ഞു.
ഭീകരവാദ സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നതും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ പാകിസ്ഥാനെയും ചൈനയെയും കുറിച്ച് സൂചിപ്പിച്ചായിരുന്നു മോദി സംസാരിച്ചത്. എന്നാല്‍ മോദി ഈ രാജ്യങ്ങളെ പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല.
Post Your Comments