Latest NewsNewsOmanGulf

കാലാവധി കഴിഞ്ഞ റെസിഡന്റ് കാർഡുകൾ പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകി ഒമാൻ

മസ്കറ്റ് : കാലാവധി കഴിഞ്ഞ റെസിഡന്റ് കാർഡുകൾ പുതുക്കാൻ തൊഴിലുടമകൾക്ക് അനുമതി നൽകി ഒമാൻ. 2020 ജൂൺ ഒന്ന് മുതൽ 2021 ഡിസംബർ 30 വരെ കാലയളവിലെ റസിഡന്റ് കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട പിഴകൾ ഒഴിവാക്കി നൽകാനും ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

സ്ഥാപനങ്ങളുടെയും കമ്പനികളുടെയും കൊമേഴ്സ്യൽ രജിസ്റ്ററുകളും ലൈസൻസുകളും പുതുക്കാത്തതിന്റെ പിഴകളും ഒഴിവാക്കി നൽകിയിട്ടുണ്ട്. 2020 ജൂൺ ഒന്ന് മുതൽ 2021 ഡിസംബർ 31 വരെ കാലാവധി കഴിഞ്ഞവർക്ക് പിഴയടക്കാതെ ലൈസൻസുകൾ പുതുക്കാവുന്നതാണ്. ഈ വർഷം പുതുക്കുന്നവർക്കാണ് ആനുകൂല്ല്യങ്ങൾ ലഭിക്കുക.

ഒമാനിലുള്ളവരുടെ കാലാവധി കഴിഞ്ഞ റെസിഡന്റ് കാർഡ് പുതുക്കുന്നതിനും 2020 ജൂൺ ഒന്ന് മുതൽ 2021 ഡിസംബർ 30 വരെ കാലയളവിലെ പിഴയിളവ് ബാധകമായിരിക്കും. ഒമാനിൽ നിന്ന് മടങ്ങുന്നവർക്കും ഈ ഇളവ് ലഭിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button