KannurKeralaNattuvarthaLatest NewsNews

വാഹന പാർക്കിങ്ങിനെച്ചൊല്ലി എസ് ഐ യുമായി തർക്കം: പക വീട്ടാൻ യുവാവിനെ പോക്സോ കേസിൽ പെടുത്താൻ ശ്രമം

പയ്യന്നൂര്‍: വാഹന പാർക്കിങ്ങിനെച്ചൊല്ലി എസ് ഐ യുമായി തർക്കമുണ്ടായതിന്റെ പെരിൽ യുവാവിനെതിരെ പോക്‌സോ കേസെടുതെന്ന് ആരോപണം. പയ്യന്നൂർ എസ്ഐ യ്‌ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പോക്‌സോ കേസില്‍ പെടുത്തിയതാണെന്നാണ് യുവാവിന്റെ ആരോപണം. പയ്യന്നൂരില്‍ കട നടത്തുന്ന ഷമീമാണ് ആരോപണം ഉന്നയിക്കുന്നത്.

Also Read:നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യയുടെ അമൂല്യ വസ്തുക്കൾ: മോദിയുടെ വരവും കാത്ത് ഇന്ത്യൻ ജനത

വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി എസ് ഐയുമായി തര്‍ക്കമുണ്ടായതിനെ തുടർന്ന് ഷമീം ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മോശം പെരുമാറ്റത്തിന് എസ് ഐയെ സ്ഥലം മാറ്റിയിരുന്നു. തുടർന്നാണ് ഷമീമിനെതിരെ എസ് ഐയുടെ ഭാര്യ പരാതി നല്‍കിയത്. മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്.

രണ്ടു പരാതികളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button