ചെന്നൈ: ഉറക്കഗുളിക നൽകി മയക്കിയ ശേഷം ഭാര്യയെ പെട്രോള്‍ ഒഴിച്ച് യുവാവ് കത്തിച്ചു. ചെന്നൈയിലാണ് സംഭവം. പാലില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയ ശേഷമാണ് യുവാവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ദിവ്യ കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ദിവ്യയെ സത്യമൂര്‍ത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു.
Also Read: കോവിഡ്: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു
ഒരുമിച്ച് ക്ഷേത്രത്തില്‍ പോകാമെന്നും പറഞ്ഞു. തുടര്‍ന്നാണ് അപകടം നടന്നത്. ക്രൂരകൃത്യത്തിനുശേഷം കുഞ്ഞുമായി പ്രതി ഒളിവില്‍ പോയി. തിരുപ്പത്തൂര്‍ സ്വദേശി സത്യമൂര്‍ത്തിയാണ് (28) ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചേശഷം മൂന്നു വയസുകാരിയായ മകളുമായി ഒളിവില്‍ പോയത്. അതേസമയം തന്റെ വൃക്കകള്‍ തകരാറിലാണെന്നും ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് ഇയാള്‍ ബന്ധുക്കള്‍ക്ക് വാട്‌സാപില്‍ ശബ്ദസന്ദേശം അയച്ചിരുന്നു.
ആരും അന്വേഷിക്കരുതെന്നും ഭാര്യ ദിവ്യയെ (24) കൊന്ന് താനും ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊള്ളലേറ്റ ദിവ്യ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
.
Post Your Comments