തിരുവനന്തപുരം: സീരിയല്‍ നടന് വലിയശാല രമേശിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകാനൊരുങ്ങുന്നു. രണ്ടാം ഭാര്യയും മകളും രമേശും ഒരുമിച്ചായിരുന്നു താമസം. ഇവിടെയാണ് രമേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പോലീസിൽ അറിയിക്കുകയോ ഒന്നും ചെയ്തിരുന്നില്ല. വിവരമറിഞ്ഞ കാനഡയിൽ ഉള്ള മകൻ സുഹൃത്ത് വഴിയാണ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. രമേശ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ആര്‍ക്കും അറിയാത്തതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
രാത്രി എട്ടരയ്ക്കായിരുന്നു വലിയശാല രമേശിന്റെ മരണം. ഇത് പൊലീസ് അറിഞ്ഞത് കനാഡയിലുണ്ടായിരുന്ന മകന്റെ ഇടപെടലിലൂടെയാണ്. ഇതിനൊപ്പം വലിയശാല രമേശിന്റെ വീടുകളെ ചൊല്ലിയുള്ള തര്‍ക്കവും സംശയത്തിന് ഇടനല്കുന്നുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാനഡയിൽ ഉള്ള മകൻ അദ്ദേഹത്തെ വിളിച്ചിരുന്നതായും അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയില്ല എന്നും മകൻ തന്നെ പറയുന്നു. എന്തിന് വേണ്ടിയാണ് തന്റെ അച്ഛൻ മരിച്ചതെന്നും അതറിയാനായി കേസുമായി മുന്നോട്ട് പോകുമെന്നും മകൻ ഗോകുൽ വ്യക്തമാക്കുന്നു.
മരണ ദിവസം രാത്രി തീര്‍ത്തും ദുരൂഹമായ സംഭവങ്ങളാണ് വീട്ടിലുണ്ടായത്. അയല്‍ക്കാരുടെ പല സംശയങ്ങളും ബന്ധുക്കൾ പരാതി കൊടുക്കുന്നതിന് കാരണമായിട്ടുണ്ട്. അച്ഛന്റെ മരണത്തില്‍ മകന് ഗോകുലിനും സംശയങ്ങളുണ്ട്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം പരാതി കൊടുക്കാനാണ് തീരുമാനമെന്നാണ് സൂചന. രാത്രി എട്ടരയോടെയാണ് മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടില്‍ അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
പരിഭ്രാന്തരായി വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീട്ടിനുള്ളില്‍ ലൈറ്റ് പോലും ഓഫായിരുന്നു. പിന്നീട് ഒരു കാര്‍ വീടിന് മുമ്പിലെത്തി. ഈ കാറില്‍ ഡ്രൈവര്‍ക്ക് പുറമേ മറ്റൊരാളും ഉണ്ടായിരുന്നു. വീട്ടിലെ സ്ത്രീകളും ഇവരും ചേര്‍ന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയല്‍വാസി ഓടിയെത്തി. ഇവരോട് കാര്യങ്ങള്‍ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നുവെന്നാണ് വിശദീകരിച്ചതും.
കാറുമായെത്തിയ ഡ്രൈവറോടും ഇത് തന്നെയാണ് പറഞ്ഞിരുന്നത്. നെഞ്ചു വേദനയുണ്ടായെങ്കില്‍ ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോകണം. അതിന് തൊട്ടടുത്ത വീട്ടില്‍ എല്ലാം കാറുണ്ട്. എന്നിട്ടും പുറത്തു നിന്ന് കാര്‍ വിളിച്ചു വരുത്തി. പി ആര് എസ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് തൂങ്ങി മരണം പുറത്ത് അറിയുന്നത്. ഇത് തിരിച്ചറിഞ്ഞതോടെയാണ് വലിയശാല രമേശിന്റെ അയല്‍ക്കാര്‍ മരണത്തില്‍ ദുരൂഹത കണ്ടെത്തിയത്.
രമേശിന്റെ തൂങ്ങിമരണത്തിനു ദൃക്സാക്ഷികൾ രണ്ടാം ഭാര്യയും അവരുടെ മകളും മാത്രമാണ്. വലിയശാല രമേശിന്റെ മരണത്തില്‍ വലിയ ദുരൂഹതയുണ്ടെന്ന് വികാരമാണ് സീരിയല്‍ രംഗത്തുള്ളവരും പങ്കുവച്ചത്. വലിയശാലയുടെ പേരിലുണ്ടായിരുന്ന വീടിനെച്ചൊല്ലിയുള്ള തര്‍ക്കവും മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നു. വലിയശാല രമേശിന് രണ്ട് വീടുണ്ടായിരുന്നു.പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും.
ഇതില്‍ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരില്‍ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയെന്നതാണ് കുറച്ചുകാലം മുമ്ബാണ് രണ്ടാമത്തെ വീട് മകന്റെ പേരില്‍ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മര്‍ദ്ദങ്ങള്‍ വലിയശാല രമേശ് അനുഭവിച്ചിരുന്നുവെന്നും പറയുന്നു.ര മേശ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ആര്‍ക്കും അറിയാത്തതാണ് ഇതിന് പിന്നിലെ പ്രധാന കാരണം.
രാത്രി എട്ടരയ്ക്കായിരുന്നു വലിയശാല രമേശിന്റെ മരണം. ഇത് പൊലീസ് അറിഞ്ഞത് കനാഡയിലുണ്ടായിരുന്ന മകന്റെ ഇടപെടലിലൂടെയാണ്. ഇതിനൊപ്പം വലിയശാല രമേശിന്റെ വീടുകളെ ചൊല്ലിയുള്ള തര്‍ക്കവും ആദ്യ ഭാര്യയുടെ സ്വര്‍ണ്ണവും അമ്മയുടെ സ്വര്‍ണ്ണവും ആരുടെ കൈയിലാണെന്ന ചോദ്യവും സംശയത്തിന് ഇടനല്കുന്നുണ്ട്.
Post Your Comments