ThrissurLatest NewsKeralaNattuvarthaNews

ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 8.25 കിലോഗ്രാം കഞ്ചാവ് പിടികൂടി: യുവാവ് അറസ്റ്റിൽ

തൃശൂര്‍: ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 8.25 കിലോഗ്രാം കഞ്ചാവ് പിടികൂടി. തമിഴ്‌നാട് രാമനാഥപുരം സ്വദേശിയായ ഹമീദ് ഹാരിസാണ് (43) ശക്തന്‍ സ്റ്റാന്‍ഡില്‍വെച്ച് അറസ്റ്റിലായത്. സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയുടെ കീഴിലുള്ള ലഹരി വിരുദ്ധ സേനയിലെ എസിപി രാജേഷ്, തൃശൂര്‍ ഈസ്റ്റ് സിഐ ലാല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. ശനിയാഴ്ച രാത്രി ശക്തന്‍ സ്റ്റാന്‍ഡിന് സമീപത്ത് വച്ച്‌ വാഹനപരിശോധനയ്ക്കിടെയാണ് സ്‌കൂട്ടറില്‍ കഞ്ചാവുമായെത്തിയ ഹമീദ് ഹാരിസ് പിടിയിലായത്.

തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കിലോഗ്രാമിന് മുപ്പതിനായിരം രൂപയ്ക്കാണ് കേരളത്തില്‍ ഇയാൾ വിറ്റ് വന്നിരുന്നത്. കഞ്ചാവ് വില്‍പ്പനയ്ക്ക് മാത്രമായി പാലിയേക്കരയിലുള്ള ഒരു ഹോട്ടല്‍ ഹമീദ് വാടകയ്‌ക്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button