ന്യൂഡല്‍ഹി: രാജ്യത്ത് ജുഡീഷറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് പ്രഖ്യാപിച്ച് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ. രാജ്യത്തെ നിയമ കോളജുകളിലും സമാനമായ സംവരണം വേണമെന്ന ആവശ്യത്തെ ചീഫ് ജസ്റ്റീസ് പിന്തുണച്ചു. സുപ്രീംകോടതിയിലെ വനിത അഭിഭാഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ്.
Also Read: നരേന്ദ്ര മോദിക്ക് നന്ദിസൂചകമായി 157ഓളം അമൂല്യമായ പുരാവസ്തുക്കള്‍ മടക്കി നല്കി അമേരിക്ക
‘ജുഡീഷറിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ആവശ്യമാണ്. ആയിരക്കണക്കിന് വർഷത്തെ അടിച്ചമർത്തലിന്റെ പ്രശ്നമാണിത്. ജുഡീഷറിയുടെ താഴെ തലങ്ങളിൽ 30 ശതമാനം സ്ത്രീകൾ മാത്രമാണ് ജഡ്ജിമാരായി ഉള്ളത്. ഹൈക്കോടതിയിൽ ഇത് 11.5 ശതമാനമാണ്. സുപ്രീംകോടതിയിൽ 11-12 ശതമാനമാണ് സ്ത്രീകളുള്ളത്.
രാജ്യത്തെ 1.7 ദശലക്ഷം അഭിഭാഷകരിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. സംസ്ഥാനങ്ങളിലെ ബാർ കൗണ്സിലുകളിലേക്ക് രണ്ട് ശതമാനം സ്ത്രീകൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെടുന്നത്. എന്തുകൊണ്ടാണ് ബാർ കൗണ്‍സിൽ ഓഫ് ഇന്ത്യ നാഷണൽ കമ്മിറ്റിയ്ക്ക് ഒരു വനിത പ്രതിനിധി പോലും ഇല്ലാത്തത്. ഈ പ്രശ്നങ്ങൾ എല്ലാം അടിയന്തരമായി തിരുത്തേണ്ടതുണ്ടെന്നും’- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Post Your Comments