KeralaLatest NewsNewsIndia

യുഎസ് സന്ദർശത്തിൽ 65 മണിക്കൂറിനിടെ 24 ചർച്ചകൾ, എല്ലാ സന്ദര്‍ശനങ്ങളും ഫലപ്രദമാകണമെന്ന് നിർദേശം: വിശ്രമമില്ലാതെ മോദി

ഡൽഹി: തിരക്കേറിയ യുഎസ് സന്ദർശനത്തിൽ 65 മണിക്കൂറിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് 24 ചർച്ചകളിൽ. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എല്ലാ സന്ദര്‍ശനങ്ങളും ‘സുതാര്യവും ഉല്‍പാദനക്ഷമവും’ ആയിരിക്കണമെന്ന മോദിയുടെ നിര്‍ദേശത്തിന് അനുസൃതമായായിരുന്നു യുഎസ് യാത്രയെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി പങ്കെടുത്ത 20 ചർച്ചകൾ യുഎസിൽവച്ചു നടന്നപ്പോൾ നാല് ചർച്ചകൾ വിമാനത്തിനുള്ളിലാണ് നടന്നത്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ക്വാഡ്, യുഎൻ പൊതുസഭാ സമ്മേളനം എന്നിവയിൽ പങ്കെടുക്കുന്നതിനായി യുഎസിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ വിമാനത്തിൽവച്ച് വിദേശകാര്യ വിദഗ്ദരുമായി രണ്ടു ചർച്ചകളിൽ പങ്കെടുത്തു. രാത്രി വൈകി വാഷിങ്ടനിൽ എത്തിയ ഉടൻ അദ്ദേഹം കോവിഡ് സംബന്ധിച്ച ആഗോള സമ്മേളനത്തിൽ ഉൾപ്പെടെ മൂന്നു ചർച്ചകളിൽ പങ്കെടുത്തു.

ഭാര്യയ്ക്ക് ഉറക്കഗുളിക നൽകിയ ശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചു: ഭർത്താവ് ഒളിവിൽ

വ്യാഴാഴ്ച, അഞ്ച് കമ്പനികളുടെ സിഇഒമാരുമായുള്ള ചർച്ചയ്ക്കു ശേഷം യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും കൂടിക്കാഴ്ചയുണ്ടായി. ഈ ചർച്ചകൾ അവലോകനം ചെയ്യുന്നതിന് തന്റെ സംഘവുമായി മൂന്ന് ആഭ്യന്തര ചർച്ചകളായിരുന്നു പിന്നീട് നടത്തിയത്.

വെള്ളിയാഴ്ച, അമേരിക്കൻ പ്രസിഡന്റ് ബൈഡനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിനുശേഷം നാല് അഭ്യന്തര ചർച്ചകളിലും പ്രധാനമന്ത്രി പങ്കാളിയായി. ശനിയാഴ്ച, ഡൽഹിയിലേക്കുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽവച്ച് രണ്ടു ചർച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button