ലണ്ടൻ: 5000 വിദേശ ലോറി ഡ്രൈവർമാർക്ക് ഉടനടി വിസ നൽകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ബോറിസ് ജോൺസൺ. ലോറി ഡ്രൈവർമാരുടെ ക്ഷാമം ഇന്ധനവിതരണത്തെ ബാധിച്ചതോടെയാണ് നടപടി. ഇന്ധനക്ഷാമം സമ്പദ്വ്യവസ്ഥയെ തകർക്കുമെന്ന തിരിച്ചറിവിനെ തുടർന്നാണ് ബ്രിട്ടൺ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുന്നത്.
വിദേശ ഡ്രൈവർമാർക്ക് വിസ നൽകുന്നതിനോടൊപ്പം എച്ച് ജി വി ലൈസൻസിനുള്ള ടെസ്റ്റ് നടത്തുവാൻ സൈന്യത്തെ ഉപയോഗിക്കുവാനും സർക്കാർ പദ്ധതിയിടുന്നു. നിലവിൽ 90,000 ഡ്രൈവർമാരുടെ കുറവാണ് ബ്രിട്ടനിലുള്ളത് എന്നാണ് കണക്കുകൾ. കോവിഡ് പ്രതിസന്ധിയിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ റദ്ദാക്കേണ്ടി വന്നതും ലോക്ക്ഡൗൺ കാലത്ത് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയ ഡ്രൈവർമാർ തിരിച്ചെത്താതും ഡ്രൈവിംഗ് ക്ഷാമം രൂക്ഷമാക്കി. ഡ്രൈവർമാരുടെ ക്ഷാമം എല്ലാ മേഖലകളിലും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇന്ധനക്ഷാമം തുടർന്നാൽ രാജ്യത്ത് ഭക്ഷ്യ ക്ഷാമവും രൂക്ഷാകുമെന്നാണ് റിപ്പോർട്ട്.
ബ്രിട്ടണിലെ സൂപ്പർ മാർക്കറ്റുകളിലെ ഷെൽഫുകൾ പലതും കാലിയായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനിടെയാണ് ഇന്ധനക്ഷാമവും വർധിക്കുന്നത്.
Post Your Comments