ദുബായ്: ദുബായിയിൽ പുതിയ ക്യാബിനറ്റ് രൂപീകരിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയെയും ധനകാര്യ മന്ത്രിയെയും അദ്ദേഹം പ്രഖ്യാപിച്ചു. ശൈഖ് മക്തൂം ബിൻ റാഷിദ് അൽ മക്തൂമിനെയാണ് പുതിയ ധനകാര്യവകുപ്പ് മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായി നിയമിച്ചിരിക്കുന്നത്.
അടുത്ത 50 വർഷത്തേക്ക് ഫെഡറൽ സർക്കാർ ജോലികൾക്കായി യുഎഇ ഒരു പുതിയ രീതിശാസ്ത്രം സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്തുടർന്നു വന്ന രീതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. നേട്ടങ്ങൾ ത്വരിതപ്പെടുത്താനും മുൻഗണനകൾ നിശ്ചയിക്കാനും പുതിയ രീതി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് മുഹമ്മദ് മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയെയാണ് ധനകാര്യ മന്ത്രിയായി നിയോഗിച്ചിരിക്കുന്നത്. ഉബൈദ് അൽ തായറിന്റെ പിൻഗാമിയായാണ് അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നത്.
Post Your Comments