മനാമ: ജോലിക്കായുള്ള മെഡിക്കൽ പരിശോധനയ്ക്ക് അപേക്ഷകന് പകരം സുഹൃത്തിനെ ഹാജരാക്കിയ കേസിൽ രണ്ട് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. രണ്ട് ബംഗ്ലാദേശ് സ്വദേശികൾക്കാണ് 12 മാസം വീതം ജയിൽ ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും നാടുകടത്തുകയും ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.
Read Also: എന്തുകൊണ്ട് ഹൃദയം കൊണ്ട് പോകാൻ എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല?: വിശദീകരണവുമായി വീണ ജോർജ്
37 കാരനായ യുവാവാണ് സംഭവത്തിൽ ആദ്യം പിടിയിലായത്. ഇയാളുടെ സുഹൃത്ത് ജുഫൈറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആദ്യം രക്തപരിശോധന നടത്തിയിരുന്നു. എന്നാൽ ഇതിൽ കരൾ സംബന്ധമായ ചില അസുഖങ്ങളുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ രണ്ടാമതൊരു പരിശോധന കൂടി നടത്താനായി ഇയാളെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ ഈ സമയത്ത് അപേക്ഷകന് പകരം സുഹൃത്താണ് ആശുപത്രിയിലെത്തിയത്. ആൾമാറാട്ടം നടത്തി ഇയാൾ പരിശോധനയ്ക്കായി രക്തം നൽകുകയും ചെയ്തുവെന്നാണ് കേസ്.
പരിശോധനാ റിപ്പോർട്ട പുറത്തുവന്നപ്പോൾ കരൾ സംബന്ധമായ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നതിന്റെ ലക്ഷണം ആ പരിശോധനാഫലത്തിൽ ഇല്ലായിരുന്നു. ഇതിൽ സംശയം തോന്നി ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. തന്റെ സുഹൃത്തിന് ജോലി ലഭിക്കാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നാണ് പ്രതിയുടെ വാദം. എന്നാൽ കോടതി ഇരുവർക്കും ശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments