ഒടിടി മേഖലയിലെ മുൻനിരക്കാരായ ആമസോൺ പ്രൈം വീഡിയോ പുതിയ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. പ്രൈം വീഡിയോയ്ക്കൊപ്പം മറ്റ് എട്ട് ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം കൂടി തങ്ങളുടെ ആപ്പിലൂടെ കാണാനുള്ള സൗകര്യമാണ് ആമസോൺ ഒരുക്കുന്നത്. എന്നാൽ ഇതിന് പ്രത്യേകം സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമുണ്ട്.
ഇതിന്റെ ഭാഗമായി പ്രൈം വീഡിയോ ചാനൽസിന്റെ പ്രവർത്തനം ഇന്ന് ആരംഭിച്ചു. മുബി, ഡിസ്കവറി പ്ലസ്, ലയൺസ്ഗേറ്റ് പ്ലേ, ഡോക്യുബേ, ഇറോസ് നൗ, ഹൊയ്ചൊയ്, മനോരമ മാക്സ്, ഷോർട്സ് ടിവി എന്നിവയാണ് ആഡ് ഓൺ സബ്‌സ്‌ക്രിപ്ഷനോടെ ഇനിമുതൽ ആമസോൺ പ്രൈം വീഡിയോയിൽ തന്നെ കാണാനാവുക.
Read Also:- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം
ഡിസ്കവറി പ്ലസ്, ഇറോസ് നൗ, ഷോർട്സ് ടിവി എന്നിവയുടെ വാർഷിക ആൻഡ് ഓൺ സബ്‌സ്‌ക്രിപ്ഷന് 299 രൂപയാണ് നൽകേണ്ടത്. ഡോക്യുബേ 499 രൂപ, ഹൊയ്ചൊയ് 599 രൂപ, ലയൺസ്ഗേറ്റ് പ്ലേ മനോരമ മാക്സ് എന്നിവയ്ക്ക് 499 രൂപ, മുബി 1999 രൂപ എന്നിങ്ങനെയാണ് പ്രതിവർഷ സബ്‌സ്‌ക്രിപ്ഷന് നൽകേണ്ട തുക. സബ്സ്ക്രിപ്ഷൻ എടുക്കുന്ന ചാനലുകളുടെ തുക പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷനൊപ്പം ഒരുമിച്ച് നൽകിയാൽ മതിയാകും. ഇന്ത്യയിലെ വിനോദ വ്യവസായരംഗത്തെ ആമസോൺ പ്രൈം വീഡിയോയുടെ വലിയൊരു കാൽവെപ്പാണ് ‘ചാനൽസ്’ എന്ന് പ്രൈം വീഡിയോ ഇന്ത്യ മാനേജർ ഗൗരവ് ഗാന്ധി അഭിപ്രായപ്പെടുന്നു.
Post Your Comments