റിയാദ് : സൗദി അറേബ്യയിൽ സ്വദേശിവത്കരിച്ച തസ്തികകളിൽ ജോലി ചെയ്ത് പിടിക്കപ്പെടുന്ന പ്രവാസികൾക്ക് ആജീവനാന്ത വിലക്ക്. സ്വദേശിവത്കരിച്ച തൊഴിലുകളിൽ ജോലി ചെയ്തതിന് പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് സൗദി അറേബ്യയിലേക്ക് തിരികെ വരാനാവില്ലെന്ന് സൗദി പാസ്‌പോർട്ട് വിഭാഗം അറിയിച്ചു. നാടുകടത്തിയ വിദേശികൾക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ല.
Read Also : കേരളത്തില്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമല്ല : ഹൈക്കോടതി
പ്രവാസികളെ വിവിധ നിയമ ലംഘനങ്ങൾക്ക് സൗദിയിൽ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തൽ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യയുടെ ചിലവിൽ നാട്ടിലേക്ക് കടത്തും. ഇഖാമ നിയമ ലംഘനത്തിന് പിടിയിലാകുന്നവർ പിന്നീട് നിശ്ചിത കാലം കഴിഞ്ഞാണ് സൗദിയിലേക്ക് പുതിയ വിസയിൽ എത്താറുള്ളത്.
Post Your Comments