തിരുവനന്തപുരം: കോവിഡിന് ശേഷം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ന്യായീകരണമില്ലാത്തതാണെന്നും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതായും യാത്രാക്ലേശം അടക്കം വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ചർച്ചയിൽ പരിഗണിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മൂന്നു വര്‍ഷം കൊണ്ട് അഞ്ഞൂറുകോടി എന്ന നിലയിലേക്ക് പ്രവാസി ചിട്ടി വളര്‍ന്നതായും. ആദ്യ 250 കോടി രൂപ നിക്ഷേപിക്കുവാന്‍ ചിട്ടികള്‍ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കില്‍ അത് 500 കോടിയിലെത്തുവാന്‍ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്‍റെ വികസനത്തില്‍ പങ്കാളികളാകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments