KeralaLatest NewsNews

വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബസില്‍ വച്ച്‌ പീഡിപ്പിച്ചു: 44കാരനായ അദ്ധ്യാപകന് 29 വർഷം തടവ്

2012ല്‍ സ്‌കൂളില്‍ നിന്നു വിനോദയാത്ര പോയി തിരിച്ച്‌ വരുമ്പോള്‍ ബസിന്റെ പിറകിലെ സീറ്റില്‍ തളര്‍ന്നുറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്.

പാവറട്ടി: വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസില്‍ വച്ച്‌ പീഡിപ്പിച്ച അദ്ധ്യാപകന് ഇരുപത്തൊമ്പതര വര്‍ഷം തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പാവറട്ടി പുതുമനശ്ശേരിയിലുള്ള സ്കൂളിലെ മോറല്‍ സയന്‍സ് അദ്ധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടില്‍ അബ്ദുള്‍ റഫീഖിനെയാണ് (44) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

2012ല്‍ സ്‌കൂളില്‍ നിന്നു വിനോദയാത്ര പോയി തിരിച്ച്‌ വരുമ്പോള്‍ ബസിന്റെ പിറകിലെ സീറ്റില്‍ തളര്‍ന്നുറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്.

Read Also: വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ആരംഭിച്ച് അബുദാബിയിലെ ആശുപത്രി

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പാവറട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേശും ഇന്‍സ്‌പെക്ടര്‍ എ. ഫൈസലുമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം ഒമ്ബത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നശേഷം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യകേസാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button