ലഖ്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ ലളിതേഷ് ത്രിപാഠി തല്‍സ്ഥാനത്ത് നിന്നും രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ത്രിപാഠിയുടെ രാജി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ്. മുന്‍ മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ കൊച്ചുമകന്‍ കൂടിയാണ് ലളിതേഷ് ത്രിപാഠി. കോണ്‍ഗ്രസുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചുകൊണ്ടാണ് തൃപാഠി രാജി കാര്യം പ്രഖ്യാപിച്ചത്. തല്‍സ്ഥാനത്ത് തുടരാനുള്ള തന്റെ അവകാശം നഷ്ടപ്പെട്ടുവെന്നാണ് തൃപാഠിയുടെ പ്രതികരണം.
‘കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം ഇപ്പോഴും തന്റെ ഉള്ളിലുണ്ട്. ഈ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ആത്മാവ് ആണ്. എന്നാല്‍ പാര്‍ട്ടിയുടെ വിശ്വസ്തരേയും മുതിര്‍ന്ന നേതാക്കളേയും സമീപകാലത്ത് അവഗണിച്ചു. എസ്പിയോ ബിജെപിയോ ആകട്ടെ, മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ തനിക്ക് താല്‍പര്യമില്ല. തന്റെ അനുഭാവികളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും തന്റെ ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യും’- ത്രിപാഠി വ്യക്തമാക്കി.
Post Your Comments