വാഷിംഗ്ടണ്‍: ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുന്നു. ഇന്ത്യയ്‌ക്കൊപ്പം ഇനി ഏത് കാര്യത്തിനും അമേരിക്ക ഒപ്പമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതിന് വ്യാപാരബന്ധം സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഉന്നയിച്ചു. വൈറ്റ്ഹൗസില്‍ വച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍- മോദി കൂടിക്കാഴ്ച നടന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അദ്ധ്യായയമാണിതെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു
Read Also : ഫോൺ പൊട്ടിത്തെറിച്ചത് പരാതിപ്പെട്ട അഭിഭാഷകന് നോട്ടീസയച്ച് ചൈനീസ് ഫോൺ നിർമ്മാണ കമ്പനി
അമേരിക്കന്‍ പ്രസിഡന്റ് ആയതിന് ശേഷം ജോ ബൈഡന്റെ മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇന്തോ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ജോ ബൈഡന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ- അമേരിക്ക സഹകരണം സുപ്രധാനമാണ്. ആഗോളതലത്തിലെ പല വെല്ലുവിളികളും നേരിടാന്‍ ഇന്ത്യ- യുഎസ് സഹകരണം അനിവാര്യമാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
ബൈഡന്‍ കുടുംബത്തിലെ അഞ്ചു പേര്‍ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞതിനെ കുറിച്ച് ബൈഡന്‍ വികാരധീനനായി. ഇന്ത്യയിലെ ബൈഡന്‍ കുടുംബങ്ങളെക്കുറിച്ച് ചില രേഖകള്‍ കൊണ്ടുവന്നുവെന്ന് നരേന്ദ്ര മോദിയും അദ്ദേഹത്തെ അറിയിച്ചു. കൊവിഡ് വ്യാപനത്തിലും കാലാവസ്ഥാ മാറ്റത്തിലും ബൈഡന്‍ ഭരണകൂടം സ്വീകരിച്ച നിലപാടുകളെ മോദി പ്രകീര്‍ത്തിച്ചു.
Post Your Comments