ബംഗളൂരു : കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് വിവാദം കത്തി നില്‍ക്കുന്നതിനിടെ കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ നീക്കം. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പറിയിച്ച് വിവിധ കത്തോലിക്കാ ബിഷപ്പുമാരുടെ സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ സന്ദര്‍ശിച്ചു. മതപരിവര്‍ത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനായിരുന്നു സന്ദര്‍ശനം. ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവറന്റ് പീറ്റര്‍ മച്ചാഡോയുടെ നേതൃത്വത്തിലുള്ള കത്തോലിക്കാ ബിഷപ്പുമാരുടെ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
സന്ദര്‍ശനത്തില്‍ മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തു.
Read Also : ലൗജിഹാദ് കത്തി നില്‍ക്കുന്നതിനിടെ ജെസ്‌ന എവിടെയെന്ന് ചോദ്യം,സിബിഐയ്ക്കും ഉത്തരമില്ല
സംസ്ഥാനത്ത് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്തകളെ ബാംഗ്ലൂര്‍ ആര്‍ച് ബിഷപ്പ് റെവനനന്റ് പീറ്റര്‍ മെക്കഡോ നിഷേധിച്ചു. ഓരോ ബിഷപ്പുമാരുടെ കീഴിലും നൂറുകണക്കിന് സ്‌കൂളുകളും കോളേജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാര്‍ത്ഥിയോട് പോലും മതം മാറാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
Post Your Comments