ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ കരുത്തുമായി 56 സി -295MW വിമാനങ്ങള്‍. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി സ്‌പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ വ്യോമസേനയുടെ അവ്‌രോ- 748 വിമാനങ്ങള്‍ക്കു പകരമായി 56 സി- 295 എം. ഡബ്ല്യു വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക.
Read Also :ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ പുതിയ അദ്ധ്യായം : എന്തിനും ഏതിനും ഇനി ഇന്ത്യയ്‌ക്കൊപ്പം യു.എസ് ഉണ്ടാകും
കരാര്‍ പ്രകാരം 16 വിമാനങ്ങളാണ് ഇന്ത്യയ്ക്കു ലഭിക്കുക. സ്വകാര്യ കമ്പനി കൈമാറുന്ന സാങ്കേതിക വിദ്യ പ്രകാരം ഇന്ത്യയില്‍ വിമാനങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. 40 വിമാനങ്ങളാണ് അടുത്ത പത്ത് വര്‍ഷത്തില്‍ ടാറ്റ കണ്‍സോര്‍ഷ്യം ഇന്ത്യയില്‍ നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മുതല്‍ 10 ടണ്‍ ഭാരം ഭാരം വഹിക്കാന്‍ ശേഷിയുള്ള സി- 295 എംഡബ്ല്യു വിമാനങ്ങളില്‍നിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. പൂര്‍ണ്ണ സജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ വിമാനം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ്.
Post Your Comments