CricketLatest NewsNewsSports

ടി20 ലോകകപ്പിൽ ഇന്ത്യ നക്ഷത്രമെണ്ണും: ടീമിന് പുറത്തുള്ളവർ തകർക്കുമ്പോൾ ഇടം നേടിയവർ പരുങ്ങലിൽ

ദുബായ്: ഐപിഎല്ലിന് മുമ്പേ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. 15 അംഗ സംഘത്തെയാണ് ലോകകപ്പിനായി ഇന്ത്യ തെരഞ്ഞെടുത്തത്. എന്നാൽ ടീമിലിടം നേടിയവരെ കൊണ്ട് തലവേദന പിടിച്ചിരിക്കുകയാണ് ബിസിസിഐ. ലോകകപ്പിനായി ഇന്ത്യ തെരഞ്ഞെടുത്ത സംഘത്തിലെ താരങ്ങളുടെ ഫോമില്ലായ്മ വൻ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

നായകൻ വിരാട് കോഹ്‌ലി മുതൽ സഞ്ജു സാംസണെ മറികടന്ന് ടീമിൽ ഇടം പിടിച്ച ഇഷാൻ കിഷൻ വരെ ഐപിഎൽ രണ്ടാംപാദത്തിൽ താളം കണ്ടെത്താനാവാതെ നട്ടം തിരിയുകയാണ്. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ആർ അശ്വിൻ, ഭുവനേശ്വർ കുമാർ, എന്നിവരുടെ യുഎഇയിലെ പ്രകടനം അത്ര മികച്ചതല്ല.

രോഹിത് ശർമയുടെ പ്രകടന തോത് ഉറപ്പിക്കാനായിട്ടില്ല. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ വിശ്രമം എടുത്ത രോഹിത് രണ്ടാം മത്സരത്തിൽ തിരിച്ചെത്തിയെങ്കിലും വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെക്കാനായില്ല. തനിക്ക് ഏറെ മികച്ച റെക്കോർഡുള്ള കെകെആറിനെതിരെ 30 പന്ത് നേരിട്ട രോഹിത് 33 റൺസാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

Read Also:- ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ? കാരണം ഇവയാകാം!

ജസ്പ്രീത് ബുംറയുടെ പ്രകടനം പ്രതീക്ഷ നൽകുന്നതാണെങ്കിലും റണ്ണൊഴുക്ക് തടയാനാവുന്നില്ല. സിഎസ്കെയ്ക്കെതിരെ ഡെത്ത് ഓവറിൽ തല്ലു വാങ്ങിയ ബുംറ കൊൽക്കത്തയ്ക്കെതിരെ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 10ന് മുകളിലായിരുന്നു ഇക്കോണമി. ഈ പ്രകടനം ഇന്ത്യ പ്രതീക്ഷിച്ച് നിലവാരത്തിനൊത്തുള്ളതല്ല. ഭുവനേശ്വർ കുമാർ പൂർണ ഫിറ്റല്ലെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്ത ശിഖർ ധവാനെ പോലുള്ള താരങ്ങൾ യുഎഇയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button