Latest NewsIndiaNewsCrime

അച്ഛൻ മകളെ തുടർച്ചയായി ബലാത്സംഗം ചെയ്തു, ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കഴുത്ത് ഞെരിച്ച്‌ കൊന്നു: പരാതിയുമായി അമ്മ

കുട്ടിയുടെ അച്ഛനെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്

ജയ്പൂര്‍: മകളെ പിതാവ് തുടർച്ചയായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയാതായി പരാതി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. കുട്ടിയുടെ അമ്മ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. മകളെ പിതാവ് പലതവണ ബലാത്സംഗത്തിനിരയാക്കിയതായും ഗര്‍ഭിണിയായതിന് പിന്നാലെയാണ് മകളെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞതെന്നും അമ്മ പരാതിയില്‍ പറയുന്നു

read also: എയര്‍ ബസിന്റെ സഹായത്തോടെ വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നു: 22,000 കോടി രൂപയുടെ കരാര്‍

ജയ്പൂരിന് സമീപത്തെ കോട്പുട്‌ലിയിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് ഗര്‍ഭനിരോധന ഉറകളും മറ്റും കണ്ടെത്തി. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്നും പൊലീസ് പരഞ്ഞു. ബുധനാഴ്ചയാണ് കൊലപാതകം നടന്നതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

കുട്ടിയുടെ അച്ഛനെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button