ദുബായ് : സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) നടപ്പിലാക്കുന്ന ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എല്ലാ റൂട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ജൂണ്‍ മാസത്തോടെ 12 റൂട്ടുകളിലേക്ക് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് സംവിധാനം എമിറേറ്റ്‌സ് വ്യാപിപ്പിച്ചിരുന്നു.
Read Also : 18 വയസ് പൂർത്തിയായവർക്ക് കൊവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം
എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്‍റെ 50 റൂട്ടുകളിലേക്ക് താമസിയാതെ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളില്‍ ഏപ്രിലില്‍ ആരംഭിച്ച ട്രയല്‍ ഉപയോഗം വിജയകരമായതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.
അടുത്ത മാസത്തോടെ 120ലേറെ വരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും ഇത് നടപ്പിലാക്കും. അയാട്ട ട്രാവല്‍ പാസ്സ് വഴി 1500 കൊവിഡ് ടെസ്റ്റ് ലാബുകളിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനം ലഭിക്കും. യൂറോപ്യന്‍ യൂനിയനിലെയും ബ്രിട്ടനിലെയും യാത്രക്കാര്‍ക്ക് അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സംവിധാനമുണ്ട്. മറ്റ് വിവിധ യാത്രാ രേഖകള്‍ ആപ്പുമായി ബന്ധിപ്പിക്കാനും അവ അപ് ലോഡ് ചെയ്യാനും ഉടന്‍ അവസരമൊരുങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ട്രാവല്‍ പാസ് പോലുള്ള സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതു വഴി യാത്ര എളുപ്പമാക്കാനും കടലാസ് രേഖകള്‍ ഒഴിവാക്കാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുകയാണ് എമിറേറ്റ്‌സ് ചെയ്യുന്നതെന്ന് സിഇഒ ആദില്‍ അല്‍ രിദ പറഞ്ഞു.
Post Your Comments