ന്യൂഡൽഹി : ജാതി സെൻസസ് ഉണ്ടാകില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സർക്കാർ. പിന്നാക്ക വിഭാഗങ്ങളുടെ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഭരണപരമായി ബുദ്ധിമുട്ടുള്ളതും പരിഹരിക്കാനാവാത്തതുമായ ജോലിയാണെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മാത്രമല്ല സെൻസസിന്റെ പരിധിയിൽ നിന്ന് അത്തരം വിവരങ്ങൾ ഒഴിവാക്കുന്നത് നയപരമായ ഒരു തീരുമാനം കൂടിയാണെന്നും കേന്ദ്രം വ്യക്തമാക്കി.
2021 ൽ ശേഖരിക്കേണ്ട സാമൂഹ്യ സാമ്പത്തിക -ജാതി കണക്കെടുപ്പിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. പട്ടിക ജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ കണക്ക് ഇതിൽ വ്യക്തമാക്കും. എന്നാൽ, മറ്റ് വിഭാഗങ്ങളുടെ കാര്യം ഇതിൽ പരാമർശിക്കുന്നില്ല.
Read Also : ലൗജിഹാദ് കത്തി നില്‍ക്കുന്നതിനിടെ ജെസ്‌ന എവിടെയെന്ന് ചോദ്യം,സിബിഐയ്ക്കും ഉത്തരമില്ല
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബീഹാറിൽ നിന്നുള്ള പത്ത് കക്ഷികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സുപ്രിംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
Post Your Comments