KeralaLatest NewsNews

അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്, ബിഷപ്പിനോട് നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ല: കെ സുരേന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലാ ബിഷപ്പിന്റെ പരാമർശത്തെ തുടർന്ന് സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ മതംതിരിച്ചുള്ള കണക്ക് പുറത്തുവിട്ട മുഖ്യമന്ത്രിയുടെ നടപടി തെറ്റാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

‘പാലാ ബിഷപ്പിനോട് മുഖ്യമന്ത്രി നിലപാട് തിരുത്തണമെന്ന് പറഞ്ഞത് ശരിയല്ല. അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിത്’- സുരേന്ദ്രൻ പറഞ്ഞു. കോവിഡ് കാലത്തെ സർക്കാർ പിന്തുണയുള്ള ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഡൽഹിയിലെ കർഷക സമരക്കാർ ഉന്നയിക്കുന്ന പ്രശ്നങ്ങൾ കേരളത്തിൽ ബാധകമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിൽ ഹർത്താൽ നടത്തുന്നത് അനാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  സ്ത്രീകൾക്ക് ദേശീയ പ്രതിരോധ, നാവിക അക്കാദമി പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യുപിഎസ്‌സിയുടെ അനുവാദം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന് നവംബർ ഒന്ന് എന്ന കട്ട് ഓഫ് ഡേറ്റിന്റെ ആവശ്യമില്ല. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല. സർക്കാരെടുക്കുന്നത് വ്യവസ്ഥയില്ലാത്ത തീരുമാനങ്ങളാണ്. രക്ഷിതാക്കൾക്ക് ഉയർന്ന ആശങ്കയുണ്ട്. സർക്കാർ ഇതൊരു ദുരഭിമാന പ്രശ്നമായി കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button