YouthLatest NewsNewsMenWomenLife Style

ശരീരഭാരം പെട്ടെന്ന് കൂടുന്നുണ്ടോ? കാരണം ഇവയാകാം!

പെട്ടെന്ന് നിങ്ങളുടെ ശരീരഭാരം കൂടുന്നുണ്ടോ? ഉണ്ട് എന്നാണ് മറുപടിയെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും കുറച്ച് ലളിതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ആരോഗ്യകരമായ ശരീരഭാരം മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ് ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും. എന്നാൽ ശാരീരിക പ്രവർത്തനങ്ങൾ, സമ്മർദ്ദ നില, ഉറക്ക രീതി എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളുണ്ട് ശരീരഭാരം നിർണയിക്കുന്നതിന് പിന്നിൽ.

➤ സമ്മർദ്ദം

അനിയന്ത്രിതമായ സമ്മർദ്ദം നിങ്ങളുടെ ഭക്ഷണശീലങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സ്രവത്തെ ബാധിക്കുന്നു. ഇത് ഭക്ഷണത്തോടുള്ള കൂടുതൽ ആസക്തിക്ക് കാരണമാവുകയും നിങ്ങൾ പതിവിലും കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യും. വിട്ടുമാറാത്ത സമ്മർദ്ദം നിരവധി രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ധ്യാനം, യോഗ, വ്യായാമം, തുടങ്ങിയ സമ്മർദം നിയന്ത്രിക്കുന്നു സ്ട്രസ്സ് മാനേജ്മെന്റ് ടെക്നികുകൾ പരീക്ഷിക്കുക.

➤ ഉറക്കമില്ലായ്മ

നിങ്ങളുടെ ഉറക്ക രീതി പലവിധത്തിൽ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെയും സ്വാധീനിക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉറക്കക്കുറവുള്ള ആളുകൾ അവരുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ കലോറി കഴിക്കുന്നു. ഇത് ശരീര ഭാരം വർദ്ധിപ്പിക്കും.

➤ തൈറോയ്ഡ് പ്രശ്നങ്ങൾ

നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തൈറോയ്ഡ് ഹോർമോൺ ഉൽപ്പാദിപ്പിക്കുന്നു. ഈ അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ശരീരഭാരം കൂടുന്നത് ഹൈപ്പോതൈറോയിഡിസത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. വരണ്ട ചർമം, ക്ഷീണം, മലബന്ധം, പേശികളുടെ ബലഹീനത, മുടികൊഴിച്ചിൽ, സന്ധി വേദന തുടങ്ങിയ മറ്റു ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ ഹൈപ്പോതൈറോയിഡിസം ഉണ്ടോയെന്നത് പരീക്ഷിക്കുക.

➤ ആർത്തവവിരാമം

ആർത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന ഒരു അവസ്ഥയാണ് പിസിഒഎസ്. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. സ്ഥിരമായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും പിസിഒഎസ് ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിലും ഒരു പ്രധാന പങ്കു വഹിക്കുന്നു. ആർത്തവവിരാമം ആർത്തവ ചക്രത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. ഇത് സ്ത്രീകളിൽ ശരീരഭാരം വർദ്ധിപ്പിക്കും.

➤ ബീഞ്ച് ഈറ്റിംഗ് ഡിസോർഡർ

ഇടയ്ക്കിടെ അനിയന്ത്രിതമായി അമിത ഭക്ഷണം കഴിക്കുന്ന ഒരു തരം ഭക്ഷണ ക്രമക്കേടാണ് ബീഞ്ച് ഈറ്റിംഗ് ഡിസോർഡർ. ശരീരഭാരം ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം വിവിധ കാരണങ്ങൾ ശരീരത്തിൽ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കും. നിങ്ങൾ വേഗത്തിലും വിശദീകരിക്കാനാവാത്ത വിധത്തിലും ശരീരഭാരം വർധിപ്പിക്കുന്ന പ്രശ്നം അനുഭവിക്കുകയാണെങ്കിൽ, അടിസ്ഥാന കാരണം നിർണയിക്കാൻ നിങ്ങൾ ഡോക്ടറെ കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button