KeralaLatest NewsNews

ഇടപാടുകാരിയുടെ ആധാര്‍ കാര്‍ഡുപയോഗിച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ്‌: പണമിടപാട്‌ സ്ഥാപന ഉടമ അറസ്‌റ്റില്‍

വള്ളികുന്നം : ഇടപാടുകാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് ബാങ്കിൽ സ്വർണം പണയം വെച്ച സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ. വള്ളികുന്നം കാമ്പിശേരി ജംഗ്ഷനിൽ സ്ഥാപനം നടത്തുന്ന കാമ്പിശേരിൽ വീട്ടിൽ കെ.വിജയനാണ് (74) അറസ്റ്റിലായിരിക്കുന്നത്. കടുവിനാൽ താളീരാടി കോതകരക്കുറ്റിയിൽ കോളനി എസ്.ആർ.അഞ്ജു ജില്ല പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു വിജയനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഒരു പവന്റെ മാല 30,000 രൂപയ്ക്ക് വിജയന്റെ സ്ഥാപനത്തിൽ അഞ്ജു പണയം വച്ചിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം 1,57,252 രൂപയുടെ പണയം തിരിച്ചെടുക്കുകയോ പുതുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് സിറിയൻ ബാങ്ക് ചൂനാട് ശാഖയിൽ നിന്ന് അഞ്ജുവിന് നോട്ടീസ് ലഭിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്‌.

Read Also  :  പ്രളയ ധനസഹായം: ജീവനക്കാരൻ തട്ടിയെടുത്തത് 97600 രൂപ, വൻ ക്രമക്കേടെന്ന് കണ്ടെത്തൽ

തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോളാണ് തന്റെ ആധാർ ഉപയോഗിച്ച് പലതവണയായി സ്വർണം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ വിജയൻ വാങ്ങിയിട്ടുള്ളതായറിഞ്ഞത്. ഇതോടെയാണ് ആധാർ കാർഡ് ദുരുപയോഗം ചെയ്തതിന് വിജയനും ബാങ്കിനുമെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ജു ജില്ല പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button